ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ - കുവൈറ്റ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി : ഇന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും, അത് വിദേശ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വർഷക്കാലത്തിലധികമായി ഇന്ത്യയിലും തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവർത്തിക്കുന്ന ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോൺ മൂവൻ പി ക്ക് ഹോട്ടലിൽ വച്ച് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി- കമ്മ്യൂണിറ്റി വെൽഫയർ ശ്രീ പി പി നാരായണൻ നിർവ്വഹിച്ചു.
ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷപ്രസംഗവും , പ്രോഗ്രാം കൺവീനർ ശ്രീമതി ഷൈനി ഫ്രാങ്ക് സ്വാഗതവും ,ശ്രീമതി റിഹാബ് എം ബോർസ് ലി- ചെയർമാൻ - സൊസൈറ്റി ഫോർ ഗാർഡിയൻസ് ഫോർ ഡിസേബ്ല്ഡ്, ശ്രീ ഖാലിദ് അൽ ആജ്മി- ചെയർമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, ശ്രീ അഹമ്മദ് ജാഫർ, കുവൈറ്റ് ടി വി ഡയറക്ടർ, ഡോക്ടർ മുസാദ് സാവൂദ് അൽ ക്യപാനി- ഒളിമ്പ്യൻ& സുലൈബിക്കാട്ട് സ്പോർട്ടിംഗ് ക്ലബ്ബ് ചെയർമാൻ, ശ്രീ മുബാറക്ക് അൽ റാഷിദ് അൽ ആസ്മി- പ്രശസ്ത കുവൈറ്റി ഗായകൻ, എഞ്ചിനീയർ ശ്രീ അബ്ദുൾ ഹക്കീം അൽ മുലൈലി - സിഇഒ ഇസ്തി ദാമ , ശ്രീ ഷംസു താമരക്കുളം-ഓർഗനൈസിംഗ് സെക്രട്ടറി, ഉപദേശ സമിതി അംഗങ്ങളായ ശ്രീ ജേക്കബ് ചണ്ണം പേട്ട, ശ്രീ അയ്യൂബ് കാച്ചേരി, ശ്രീ വർഗ്ഗീസ് പോൾ എന്നിവർ ആശംസകളും, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകമായി മലയാളം ,ഇംഗ്ലീഷ്, അറബിക് , മാധ്യമ പ്രവർത്തകർക്കും പരിപാടിയുടെ പ്രായോജർക്കും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദിയും പറഞ്ഞു.



