ഹൈ­വേ­ എമർ­ജൻ­സി­ ലൈ­ൻ വ്യവസ്ഥകൾ പാ­ലി­ക്കണം: കു­വൈ­ത്ത് ആഭ്യന്തര മന്ത്രാ­ലയം


കുവൈത്ത് സിറ്റി: ഹൈവേക ളിലെ എമർജൻസി ലൈൻ ഉപയോഗിക്കുന്നവർ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വ്യവ
സ്ഥകൾ ലംഘിച്ചു വാഹനമോടിച്ചാൽ പിഴയ്ക്കു പുറമെ രണ്ടു മാസത്തേക്ക് വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെ ശിക്ഷ അനുഭവിക്കേണ്ടിവരും.

തിരക്കേറിയ ഹൈവേകളിൽ ഇടതുവശത്തെ എമർജൻസി ലൈൻ ചില നിബന്ധനകളോടെ ഉപയോഗിക്കാൻ അനുമതിയുണ്ട്.  എന്നാൽ, പലരും നിബന്ധന പാലിക്കാതെ പ്രസ്തുത ലൈൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ‌പെട്ടിട്ടുണ്ടെന്നു മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇൻഫർമേഷൻ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ തൗഹീദ് അൽ കന്ദരി അറിയിച്ചു. രാവിലെ ആറുമുതൽ പത്തുവരെ പരമാവധി 45 കിലോമീറ്റർ വേഗത്തിൽ ഇടതുവശത്തെ ലൈൻ ഉപയോഗിക്കാമെന്നാണു വ്യവ
സ്ഥ. വലതുവശത്തെ ലൈൻ പൂർണമായും എമർജൻസി വാഹനങ്ങൾക്കു നീക്കിവച്ചതാണ്.  

 എമർജൻസി ലൈനുകളിലൂടെ നിയമം പാലിക്കാതെ വാഹനമോടിച്ചതിന് ഈ വർഷം ആദ്യത്തെ മൂന്നുമാസത്തിനിടെ 22671 കേസുകൾ രജിസ്റ്റർ
ചെയ്‌തതായും അദ്ദേഹം അറിയിച്ചു. അനുവദിക്കപ്പെട്ട സമയത്ത് ഇടതു ലൈനിലൂടെ അമിതവേഗത്തിൽ വാഹനമോടിച്ചതിനും നിരോധനമുള്ള സമയത്ത് ഇടതു ലൈൻ ഉപയോഗിച്ചതിനും വലതു ലൈനിലൂടെ ഓടിച്ചതിനും കേസുകളുണ്ട്.  

 

 

You might also like

Most Viewed