പക്ഷി­ സു­രക്ഷയ്ക്കാ­യി­ യു­.എ.ഇ പദ്ധതി­ രൂ­പീ­കരി­ക്കും


ദുബൈ: അപൂർവയിനം പക്ഷികൾ വൈദ്യുത കന്പികളിൽനിന്നു ഷോക്കേറ്റ് ചാകുന്നതു തടയാനുള്ള പദ്ധതിക്കു ലോകരാജ്യങ്ങളുമായി യു.എ.ഇ കൈകോർക്കുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പദ്ധതിക്കാ
യി പത്തുലക്ഷം ഡോളർ സംഭാവന നൽകി.

പക്ഷികളുടെ സംരക്ഷണ ത്തിനായി ഷെയ്ഖ് മുഹമ്മദ് രൂപം നൽകിയ നിധിയിൽനിന്നാണ് ഈ തുക നൽകുക. പക്ഷികൾക്കു ഷോക്കേൽക്കുന്നതു
തടയാൻ വൈദ്യുത കന്പികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് ഇതു സംബന്ധിച്ച ഉച്ചകോടിയിൽ യു.എ.ഇ
പ്രതിരോധ സഹമന്ത്രിയും അബുദാബി എൻവയൺമെന്റ് ഏജൻസി (ഇ.എ.ഡി) എം.ഡിയുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി പറഞ്ഞു. പ
ക്ഷിസുരക്ഷയ്ക്കായി കർമപരിപാടികൾക്കു രൂപം നൽകാൻ യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമുമായി ധാരണാപത്രം ഒപ്പുവച്ചു.  

ഉച്ചകോടിയിൽ വിവിധ സംഘടനാ പ്രതിനിധികൾ, രാജ്യാന്തര സ്ഥാപനങ്ങളുടെ മേധാവികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുത്തു. വൈദ്യുതോൽപാദന കേന്ദ്രങ്ങളിലെയും വിതരണ ശൃംഖലകളിലെയും സുരക്ഷാ നടപടികൾ ഊർജിതമാക്കും. 

You might also like

Most Viewed