കുവൈത്തിൽ സന്ദർശക വിസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് വേണം

കുവൈത്ത്:കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന തീരുമാനം ശക്തമാകുന്നു. സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുരന്‍സ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് പാര്‍ലമെന്ററി ഹെല്‍ത്ത് കമ്മിറ്റി പറഞ്ഞു. സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ സൗജന്യ ആരോഗ്യ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി.
തൊഴില്‍, ആശ്രിത വിസകളില്‍ എത്തുന്ന വിദേശികളില്‍ നിന്ന് ഈടാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് തുക സന്ദര്‍ശനവിസയിള്‍ എത്തുന്നവറ്‍ക്കും ബാധകമാക്കണം എന്ന നിര്‍ദേശം എം.പി ഖലീല്‍ അല്‍സാലിഹാണ് കഴിഞ്ഞവര്‍ഷം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായായിരുന്നു എം പി യുടെ ആക്ഷേപം . വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതുതരത്തിലുള്ള സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുണമെന്ന നിര്‍ദേശത്തിനു പാര്‍ലമെന്‍റ് ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതി അംഗീകാരം നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് എത്രയും പെട്ടെന്ന് ബില്‍ നടപ്പാക്കണമെന്ന ആവശ്യവുമായി സമിതി ചെയര്‍മാന്‍ കൂടിയായ സഅ്ദൂന്‍ അല്‍ഹമ്മാദ്, അംഗം ഖലീല്‍ അല്‍സാലിഹ് തുടങ്ങിയവര്‍ രംഗത്തെത്തിയത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ സമൂല പരിഷ്കരണം ആവശ്യമാണെന്നാണ് ആരോഗ്യ സമിതിയുടെ നിലപാട്. സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണം വരുത്താനും അതുവഴി പൊതു ചെലവു കുറക്കാന്‍ കഴിയുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു .