മലപ്പുറത്ത് ഡോക്ടർമാരുടെ സമരം പിൻവലിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. അരീക്കോട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.
അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ പോലും പരിശോധിക്കാതെയായിരുന്നു സമരം നടത്തിയത്. പനി ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നത്. ഇതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. ആദ്യ രണ്ട് ദിവസം അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്ന് ഡോക്ടര്‍മാര്‍ എത്തിയില്ല. ഇതോടെ ഇന്നു നടത്തിയ ചര്‍ച്ചയില്‍ നടപടിയെടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയായിരുന്നു.

You might also like

Most Viewed