ദുബായിൽ ഇനി അനാഥ കുഞ്ഞുങ്ങൾക്കായി ഒരു ഫാമിലി വില്ലേജ്

ദുബായ്: ദുബൈയില്‍ അനാഥരായ കുഞ്ഞുങ്ങള്‍ക്കുള്ള ഫാമിലി വില്ലേജ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പിന്നീട് അദ്ദേഹം അനാഥരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവിട്ടു.
അനാഥ കുഞ്ഞുങ്ങൾ നമ്മുടെ സ്വന്തം മക്കളാണെന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
അനാഥ കുട്ടികള്‍ക്കാവശ്യമായ നഴ്‌സറി, ആരോഗ്യകേന്ദ്രങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഫാമിലി വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. .