വനി­തകളെ­ സൈ­ന്യത്തിൽ ചേ­ർ­ക്കു­ന്നതി­നെ­തി­രെ­ കു­വൈ­ത്തി­ലെ­ പ്രതി­പക്ഷ എം.പി­മാർ രംഗത്ത്


കുവൈത്ത് സിറ്റി :  കുവൈത്തിൽ‍ വനിതകളെ സൈന്യത്തിൽ ചേർക്കുന്നതിനെതിരെ പ്രതിപക്ഷ എം.പി.മാർ രംഗത്ത്. വനിതകളെ സേനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷ എം.പി. മുഹമ്മദ് ഹയീഫാണ് രംഗത്തെത്തിയത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷേഖ് നാസ്സർ സബ അൽ അഹമ്മദ് അൽ സബ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ആഭ്യന്തരമന്ത്രാലയത്തിലും ദേശീയ സേനയിലുമെന്നപോലെ സൈന്യത്തിലും വനിതകളെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചത്.

എന്നാൽ ഇത് സംബന്ധിച്ച് ദേശീയ അസംബ്ലിയിലോ പാർ‍ലിമെന്റിലോ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ല എന്നും ഷേഖ് നാസർ വ്യക്തമാക്കി. വനിതകൾക്ക് അനുവദനീയമായ മേഖലകളിലെല്ലാം രാജ്യത്തെ വനിതകൾ എത്തപ്പെട്ടിട്ടുണ്ട്. എന്നാൽ സേനയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ എം.പി. മുഹമ്മദ് ഹായിക് അറിയിച്ചു.

അതൊടൊപ്പം പാർലിമെന്റ് ആഭ്യന്തര പ്രതിരോധ സമിതി മേധാവി അസ്‌കർ അൽ ഇനേസിയും വനിതകളെ സേനയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നു. പാർലിമെന്റ് ഇക്കാര്യത്തിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ല എന്നും ഇസ്ലാമിസ്റ്റുകളും കൺസർവേറ്റീവ് പാർലിമെന്റംഗങ്ങളും ശക്തമായ പ്രതിഷേധത്തിലാണെന്നും വനിതകളെ സേനയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുമെന്നും ഇനേസി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed