ആരോഗ്യ മന്ത്രാലയത്തിലെ അഴിമതിക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലെ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽഹർബി മുന്നറിയിപ്പ് നൽകി.
അഴിമതിക്കാരെ നിയമാനുസൃതം പ്രൊസിക്യൂട്ട് ചെയ്യുമെന്ന് പറഞ്ഞ മന്ത്രി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അഴിമതികൾ അവസാനിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള നിയമങ്ങളിൽ സുതാര്യത ഉണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിലെ നഴ്‌സിംഗ്, മറ്റ് സാങ്കേതിക വിഭാഗങ്ങളിലെ സ്വദേശിവൽക്കരണം അത്ര എളുപ്പത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നും ഡോ. ഹർബി പറഞ്ഞു.
ആരോഗ്യ മേഖലയിലെ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് പ്രവാസികൾക്കുള്ള ഫീസ് വർദ്ധനവെന്നും ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.