വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നു - മൗലവി സിദ്ധീഖ് പാലത്തോള്‍

കുവൈത്ത് : പ്രാകൃതരായ ഏത് ജനതയെയും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്‍റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോള്‍ പറഞ്ഞു. ചലനം ത്രൈമാസ ക്യാംപയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റർ ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ഖുര്‍ആനിനെ അറിയുക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗരികമായോ ബൗദ്ധികമായോ വൈജ്ഞാനികമായോ എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ശരിയായ മാര്‍ഗദർശനത്തിന്‍റെ അഭാവത്തില്‍ ഗുരുതരമാംവിധം അധഃപതിച്ചുപോകുന്നു. ലോക സന്തുലിതാവസ്ഥ നില നില്‍ക്കണമെങ്കില്‍ മനുഷ്യര്‍ അവരുടെ ധര്‍മ്മങ്ങൾ നിര്‍വ്വഹിക്കേണ്ടതുണ്ട്. സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമായ മാര്‍ഗദര്‍ശനമാണ് ഖുര്‍ആനിലൂടെ ലഭിക്കുന്നതെന്ന് സിദ്ധീഖ് പാലത്തോള്‍ വിശദീകരിച്ചു.
ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ സംസാരിച്ചു. വിജയത്തിലേക്കുള്ള തുല്ല്യതയില്ലാത്ത പാലായണമാണ് ഹിജ്റ. അധാര്‍മ്മികയില്‍ നിന്നും തിډകളില്‍ നിന്നും രക്ഷതേടി ദിനേന വിശ്വാസി സമൂഹം ഹിജ്റ നടത്തികൊണ്ടിരിക്കുകയാണെന്ന് സയ്യിദ് അബ്ദുറഹിമാന്‍ സൂചിപ്പിച്ചു. സംഗമത്തില്‍ ഇസ്ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, എന്‍ജി. അന്‍വര്‍ സാദത്ത്, ആദില്‍ സലഫി, എന്‍ജി. മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സിദ്ധീഖ് മദനി, സ്വാലിഹ് വടകര, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന്‍ അടക്കാനി എന്നിവര്‍ പങ്കെടുത്തു.