വനിതാവേദി കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : വനിതാവേദി കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തവും പഴമയും പുതുമയും കോർത്തിണക്കിയ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. മംഗഫ് കല സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്ത ആർ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രടറി ടോളി തോമസ് സ്വാഗതവും ഫാഹഹീൽ യൂണിറ്റ് ജോയിന്റ് കൺവീനർ ദേവി സുഭാഷ് ഓണ സന്ദേശവും നൽകി.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ.സജി ജനാർദ്ദനൻ ആശംസയർപ്പിച്ച് സംസാരിച്ചു. താലപ്പൊലിയും പുലികളിയും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. വനിതാ വേദി അംഗങ്ങൾ തന്നെ പാകം ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യയും മറ്റ് കലാപരിപാടികളും ആഘോഷത്തിന്റെ യശസ്സിന് കളമൊരുക്കി. പ്രോഗ്രാം കൺവീനർ ശ്രീമതി ബിന്ദു സജീവ് നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed