ദോഹയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി അടക്കം രണ്ടുപേർ മരിച്ചു

ഷീബ വിജയൻ
ദോഹ I ദോഹയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ സ്വദേശിയായ ദീപേന്ദ്ര എന്നിവരാണ് ദോഹയിലെ അൽ കീസ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്. മൊബൈൽ പഞ്ചർ ജീവനക്കാരനാണ് ദീപേന്ദ്ര. ഇരുവരും കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു.
ഇന്ന് രാത്രി 10.20ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
SDASDADSADS