ഐടി പാര്‍ക്കുകളില്‍ മദ്യശാല; സാംസ്‌കാരിക നാശത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം

ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം. നിര്‍ദ്ദേശങ്ങള്‍ക്ക് ചില ഭേദഗതികളോടെയാണ് നിയമസഭാ സമിതിയുടെ അംഗീകാരം. ഐ ടി പാര്‍ക്കുകള്‍ക്ക് “എഫ്എല്‍ −4 സി’ എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രങ്ങളിലാകും മദ്യശാല. ക്ലബ്ബ് മാതൃകയിലാകും പ്രവര്‍ത്തനം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. അതേ സമയം, ഐടി പാര്‍ക്കുകളില്‍ മദ്യശാല തീരുമാനത്തെ പ്രതിപക്ഷം സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു. ഐടി പ്രഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടും. ഇത് സാംസ്‌കാരിക നാശത്തിന് വഴിവെക്കുമെന്ന് അവര്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
sddasad