മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയിൽ


മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടിയെ (84)ആണ് ഭര്‍ത്താവ് ജോസഫ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.

വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന കത്രികുട്ടി മകന്‍ ബിജുവിന്റെയും മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം. സംഭവ സമയം വീടിന് പുറത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ബിജുവും കുടുംബവും സഹോദരി ജോളിയും വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുകയും, മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ബിജു മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

article-image

ddfdsfdfrsdsds

You might also like

  • Straight Forward

Most Viewed