സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണെന്ന് രമേശ്‌ ചെന്നിത്തല


സിപിഐഎം ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണെന്ന് രമേശ്‌ ചെന്നിത്തല. മരപ്പട്ടി ചിഹ്നത്തിലോ, ഈനാംപേച്ചി ചിഹ്നത്തിലോ ഇനി മത്സരിക്കേണ്ടി വരുമെന്ന ഭയമാണ് അവർക്കുള്ളത്. ദേശീയ പാർട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് എ.കെ ബാലൻ തന്നെ പറഞ്ഞു. സിപിഐഎമ്മും സിപിഐയും മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും അരിവാൾ ചുറ്റിക നക്ഷത്രവും അരിവാൾ നെൽക്കതിരും നിലനിർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞിരുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞിരിന്നു.

article-image

cdasadsadsasasdscxzSXZ

You might also like

Most Viewed