കാട്ടാന ആക്രമണത്തില്‍ വയോധികയുടെ മരണം: കോതമംഗലത്ത് പ്രതിഷേധം


കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ കോതമംഗലത്ത് നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം റോഡില്‍ ഇറക്കിയാണ് പ്രതിഷേധം. യുഡിഎഫ് നേതാക്കളും നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്ന് നേതാക്കള്‍ ആരോപിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്.

article-image

DFDFGDGDFGDFG

You might also like

  • Straight Forward

Most Viewed