സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ ഗവൺമെൻ്റ് പിന്തുണ നൽകുന്നുവെന്ന് വി ഡി സതീശൻ


വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കോളജ് ഡീൻ വിഷയത്തിൽ പ്രതിയാകേണ്ടയാൾ. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം. എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ ഗവൺമെൻ്റും സിപിഐഎമ്മും പിന്തുണ നൽകുന്നു. ക്രിമിനലുകളെ ഒതുക്കിയില്ലെങ്കിൽ യുഡിഎഫും കോൺഗ്രസും ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘടനകളും സമരത്തിലേക്ക് പോകും.

article-image

sdfdfasadfsadfs

You might also like

  • Straight Forward

Most Viewed