സച്ചിദാനന്ദന് തിരിച്ചടി, കേരള ഗാനം ഏതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല; സജി ചെറിയാന്‍


ശ്രീകുമാരന്‍ തമ്പി എഴുതിയ കേരള ഗാനം നിരാകരിച്ചതില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ ആണിത്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. തനിക്ക് ബാധ്യതയുണ്ടെന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞ വിഷയത്തില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുന്നില്ല, സജി ചെറിയാന്‍ വ്യക്തമാക്കി

എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് യാത്രാബത്ത കൊടുക്കാത്തത് വിവാദമായ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതില്‍ വസ്തുതയുണ്ട്, അവിടെ സംഭവിച്ചത് സാഹിത്യ അക്കാദമിയുടെ ഓഫീസില്‍ സംഭവിച്ച പിഴവാണ്. സാഹിത്യ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. അക്കാദമിയുടെ തലപ്പത്തടക്കം പ്രമുഖരായ വ്യക്തിത്വങ്ങളെയാണ് തങ്ങള്‍ നിയമിച്ചത്. കോണ്‍ഗ്രസ് പറയും പോലെ രാഷ്ട്രീയം നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

article-image

dgfghdfgdfgfg

You might also like

Most Viewed