അയോധ്യ വിഷയത്തിൽ ബിജെപിയുടെ കെണിയിൽ വീഴരുതെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി

അയോധ്യ വിഷയത്തിൽ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യരുതെന്ന് പി കുഞ്ഞാലികുട്ടി. വിഷയം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ബിജെപി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി തങ്ങളുടെ പ്രസ്താവന. അതിന് ദുർവ്യാഖ്യാനം നൽകേണ്ടതില്ല. കെണിയിൽ വീഴേണ്ടതില്ലന്ന് ആണ് തങ്ങൾ പറഞ്ഞത്. മുസ്‌ലീം ലീഗ് നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുമ്പ് ബാബരി മസ്ജിദ് തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് മുഹമ്മദലി തങ്ങൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അത് പോലെയാണ് ഇപ്പോഴുമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
അതേസമയം മുസ്‌ലീം ലീഗ് നേതൃയോഗം മലപ്പുറം ലീഗ് ഹൗസിൽ പൂർത്തിയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. നേതൃയോഗത്തിൽ മൂന്നാം സീറ്റ് ചർച്ച ചെയ്തതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബജറ്റിന് ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
asasdasdadsads