തൃശൂർ ജനതയുടെ ഹൃദയത്തിൽ തങ്ക ലിപികളാൽ എഴുതിയതാണ് തന്റെ പേരെന്ന് ടി എൻ പ്രതാപൻ


തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിലെ ചുമരിൽ തങ്ക ലിപികളാൽ എഴുതിയതാണ് തന്റെ പേരെന്ന് ടി എൻ പ്രതാപൻ എംപി. കോൺഗ്രസ് പാർട്ടിക്കാരുടെയും യുഡിഎഫിന്റെയും ഹൃദയത്തിൽ മാത്രമല്ല, എത്രയോ എൽഡിഎഫ് അനുഭാവികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ തന്റെ പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ജനവിധി തേടിയാൽ വിജയിക്കുമെന്ന് പറഞ്ഞ പ്രതാപൻ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ തന്നെ കൊണ്ട് നടക്കുമെന്നും കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് ചുവരെഴുത്ത്‌ നടത്തിയതിലും ടിഎൻ പ്രതാപൻ പ്രതികരിച്ചു. അതെഴുതുതിയവരോട് മായ്ക്കാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

article-image

dfdsffdfdfs

You might also like

Most Viewed