ഇത് ഫെമിനിസം അല്ല, ഒരുതരം ഗതികെട്ട അവസ്ഥയാണ്'; സൈബർ ബുള്ളിയിങ്ങിനെതിരെ നടി മറീന മൈക്കിൾ
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എത്തുന്ന മോശം കമന്റുകളോട് പ്രതികരിച്ച് നടി മറീന മൈക്കിൾ. വിവേകനാന്ദൻ വൈറലാണ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പുരുഷന്മാർക്ക് സിനിമ സെറ്റിൽ കാരവനും താൻ അടക്കമുള്ളവർക്ക് ബാത്ത്‌റൂം പോലുമില്ലാത്തതിനെ കുറിച്ച് മറീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടൻ ഷൈൻ മറീനയോട് കയർക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് തനിക്കു നേരെ ഉണ്ടാകുന്നതെന്നാണ് മറീന പറയുന്നത്.
താൻ സിനിമയിലുള്ള എല്ലാ പുരുഷന്മാരെയും കുറിച്ചല്ല പറഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവമാണ് വ്യക്തമാക്കിയതെന്നും മറീന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണെന്നും മറീന പ്രതികരിച്ചു.
sadadsadsadsdfs