നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ; അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന്


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ബൈജു പൗലോസിനെയാണ് വിസ്തരിക്കുക. കേസിലെ അവസാന സാക്ഷിയായാണ് ബൈജു പൗലോസിനെ വിസ്തരിക്കുന്നത്.

കേസിൽ ഇതുവരെ വിസ്തരിച്ചത് 260 പേരെയാണ്. കൂടുതൽ ദിവസം വിസ്തരിച്ചത് ബാലചന്ദ്രകുമാറിനെയാണ്. 40 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇതിൽ 37 ദിവസവും വിസ്തരിച്ചത് പ്രതിഭാഗമാണ്. മാർച്ച് 31നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞാൽ മറ്റ് വാദമുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. നിലവിൽ മാർച്ച് 31-നകം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമാണ് സുപ്രീം കോടതി വിചാരണ കോടതിയെ അറിയിച്ചിരിക്കുന്നത്. 31നകം തന്നെ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രോസിക്യൂഷനും കോടതിയും.

article-image

GHHJYJ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed