ആർഷോയ്ക്ക് ഒരു പാല്‍ക്കുപ്പി കൂടി പോലീസിന് കൊടുക്കാമായിരുന്നു: പരിഹസിച്ച് വി.ഡി സതീശന്

തിരുവനന്തപുരം: പ്രതിഷേധക്കാരെ തന്റെ ഗണ്മാന് മര്‍ദിക്കുന്നത് കണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗണ്‍മാന്റെ അതിക്രമം കണ്ടില്ലെങ്കില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത് എന്തിനാണെന്നും സതീശന് ചോദിച്ചു. എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാട്ടിയാല്‍ സമാധാനപരമായ പ്രതിഷേധവും കെഎസ്യുക്കാരാണ് പ്രതിഷേധിക്കുന്നതെങ്കില്‍ അത് ആത്മഹത്യാ സ്ക്വാഡുമാണെന്ന വകതിരിവിന് എന്തര്‍ഥമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിയുടെ ഗണ്മാന് അടക്കമുള്ള ആളുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധമുപയോഗിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. പ്രവര്‍ത്തകരെ പോലീസും ക്രൂരമായി ആക്രമിച്ചു. എന്നാല്‍ പ്രതിഷേധത്തിനിടെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ ചേര്‍ത്തുപിടിച്ചാണ് പോലീസ് കൊണ്ടുപോയത്. കുഞ്ഞ് കരയാതിരിക്കാന്‍ ഒരു പാല്‍ക്കുപ്പി കൂടി കൊടുക്കാമായിരുന്നെന്നും സതീശന് പരിഹസിച്ചു.
dfsdfsdfdfsdfs