ഷൂ ഏറ് വൈകാരിക പ്രതിഷേധം, പിണറായി സ്റ്റാലിൻ ചമയണ്ട; പ്രതിപക്ഷ നേതാവ്


ഷൂ ഏറ് വൈകാരിക പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഹ്വാനം ചെയ്‌തത്‌ സമാധാനപരമായ സമരം. ഷൂ ഏറ് തുടരരുതെന്ന് നിർദേശം നൽകിയെന്നും വി ഡി സതീശൻ വ്യകത്മാക്കി. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്.

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിപക്ഷസംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്.

article-image

QWEQWEQWEQWEQW

You might also like

  • Straight Forward

Most Viewed