കെ സുരേന്ദ്രന്റെ പദയാത്ര ജനുവരിയില്‍


 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എന്‍ഡിഎ. ചെയര്‍മാന്‍ കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തുടങ്ങും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് കെ സുരേന്ദ്രന്റെ പദയാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 21ന് പദയാത്ര തുടങ്ങാനാണ് ആലോചന. ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന എന്‍ഡിഎ സംസ്ഥാന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പദയാത്രയുടെ മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ പഞ്ചായത്ത് തലത്തില്‍ സന്ദര്‍ശനം നടത്തും. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സംഘടിപ്പിക്കുന്ന സ്‌നേഹയാത്ര ഈ മാസം 20ന് തുടങ്ങാനാണ് തീരുമാനം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണ വര്‍ധിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട , മാവേലിക്കര, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജയശങ്കര്‍, ശോഭ കരന്തലജ ഉള്‍പ്പെടെ നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അമിത് ഷാ നേരിട്ടാണ് മണ്ഡലങ്ങളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നത്.

article-image

asdadsadsadsads

You might also like

Most Viewed