നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ


നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. മലപ്പുറം ഡിസിസി അംഗം എ.പി. മൊയ്‌തീനെതിരെയാണ് നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്‍റ് വിശദീകരിച്ചു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ.പി. മൊയ്‌തീൻ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച് പാർട്ടി ഉത്തരവിറക്കുകയായിരുന്നു. 

അതേസമയം, നവകേരള സദസിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കെതിരേ കോൺഗ്രസും ലീഗും പ്രതികാര നടപടിയെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർ നാടിന്‍റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

g

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed