ഓണക്കിറ്റ് എത്തി, ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും; മന്ത്രി
ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെൽ കർഷകർക്ക് ഉള്ള മുഴുവൻ കുടിശികയും കൊടുത്ത് തീർത്തു. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതർ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.
dsadsadsads

