പ്രിന്‍സിപ്പല്‍ നിയമന പട്ടിക അട്ടിമറിച്ചുവെന്ന ആരോപണം; പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി


സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. യുജിസി ചട്ടമോ സ്‌പെഷ്യല്‍ റൂള്‍സിലെ നിബന്ധനകളോ ലംഘിക്കുന്ന തരത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയുടെ പട്ടിക സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. നീതി നിഷേധം ഉണ്ടാകരുതെന്ന് കരുതിയാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു. 55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ പട്ടികയാണ് സെലക്ഷന്‍ കമ്മിറ്റി ആദ്യം തയാറാക്കിയത്. പിന്നീട് ഇത് 43 ആയി ചുരുക്കി. 2019ലാണ് യുജിസിയുടെ കെയര്‍ ലിസ്റ്റ് വന്നത്. അതിന് മുന്‍പുള്ള പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്‍റെ പേരിലാണ് പട്ടികയില്‍ നിന്ന് പേരുകള്‍ തള്ളിപ്പോയത്. ഇവര്‍ പരാതിയുമായി രംഗത്തുവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത്. 43 പേരുടെ പട്ടിക തള്ളാതെ തന്നെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. 

അന്തിമ പട്ടിക ഇതുവരെ തയാറായിട്ടില്ല. പുതിയ ലിസ്റ്റ് താന്‍ കണ്ടിട്ട് പോലുമില്ലെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസുകള്‍ വരെ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അന്തിമ തീരുമാനം എടുക്കുക. അന്തിമ പട്ടിക എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതായിരിക്കണം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. പട്ടികയില്‍ ആരെയെങ്കിലും തിരുകി കയറ്റണമെന്ന സങ്കുചിത താത്പര്യം സര്‍ക്കാരിനോ തനിക്കോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

article-image

cghjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed