റാഗിങ്; കളന്തോട് എംഇഎസ് കോളേജിലെഅഞ്ച് സീനിയർ‍ വിദ്യാർ‍ത്ഥികളെ പുറത്താക്കി


കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസിൽ‍ ഉൾ‍പ്പെട്ട അഞ്ച് വിദ്യാർ‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോർ‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സർ‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയർ‍ വിദ്യാർ‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയർ‍ വിദ്യാർ‍ത്ഥികളിൽ‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങിൽ‍ ഉൾ‍പ്പെട്ട ഏഴ് വിദ്യാർ‍ത്ഥികളാണ് കേസിൽ‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാർ‍ത്ഥികളെ കോളജിൽ‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററിൽ‍ പുറത്താക്കുകയും ആറാം സെമസ്റ്ററിൽ‍ തിരിച്ചെടുക്കുകയും ചെയ്യും.

മുടിവെട്ടാത്തത്തിനും ഷർ‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയർ‍ വിദ്യാർ‍ത്ഥികൾ‍ ക്രൂരമായി മർ‍ദിച്ചത്. കോളജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മർ‍ദനം. വധശ്രമമുൾ‍പ്പെടെയുള്ള വകുപ്പുകൾ‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ ചികിത്സയിലാണ്.

article-image

eststs

You might also like

  • Lulu Exchange
  • Straight Forward

Most Viewed