ഉമ്മൻചാണ്ടിയെ സിപിഎം ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജൻ


ഉമ്മൻചാണ്ടിയെ സിപിഎം ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് ചെയ്തത്. നിയമസഭയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. വേട്ടയാടലിന്‍റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണ്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ശ്രമമെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.

article-image

adsadadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed