മലക്കംമറിഞ്ഞ് സുധാകരൻ; സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നെന്ന് പറഞ്ഞിട്ടില്ല


പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും സുധാകരൻ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർഥിയാക്കില്ലെന്നാണ് സുധാകരൻ നേരത്തേ പറഞ്ഞത്. സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്‍റെ തീരുമാനം പ്രധാനമാണ്. അവർ പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നുമാണ് സുധാകരൻ വ്യക്തമാക്കിയിരുന്നത്.

article-image

ASDDADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed