മണിപ്പൂർ സംഭവം; അപമാനഭാരത്താൽ തല കുനിയുന്നുവെന്ന് ഗവർണർ


മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപമാനഭാരം കൊണ്ട് തല കുനിയുകയാണ്. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. എങ്ങനെയാണ് ആളുകൾക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരവുമായി പെരുമാറാൻ കഴിയുന്നതെന്നും ഗവർണർ ചോദിച്ചു. കുറ്റവാളികളെ പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണം. അങ്ങനെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആത്മവിശ്വാസം ഉറപ്പുവരുത്തണം. സ്ത്രീകളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഗവർണർ പറഞ്ഞു.

article-image

ADSADADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed