ആശുപത്രിയുടെ സീലിംഗ് തകര്‍ന്നുവീണു; തൃശൂരില്‍ ഡോക്ടര്‍ക്കും ചികിത്സയ്‌ക്കെത്തിയ കുട്ടിക്കും പരിക്ക്

പഴുന്നാന ചെമ്മന്തിട്ടയില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ സീലിംഗ് തകര്‍ന്നുവീണ് ഡോക്ടര്‍ക്കും ചികിത്സയ്‌ക്കെത്തിയ കുട്ടിക്കും പരിക്ക്. ഡോക്ടര്‍ മെറിന്‍.ടി.ജറോമിനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്കുമാണ് പരിക്കേറ്റത്. രാവിലെ 12നാണ് സംഭവം. ഒപിയിലെ വെയിറ്റിംഗ് റൂമിലുള്ള സീലിംഗിന്‍റെ കുറച്ചുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഇതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന രോഗികള്‍ പുറത്തേയ്ക്കിറങ്ങിയോടി. ആളുകളെ പുറത്തേയ്ക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെ സീലിംഗിന്‍റെ ബാക്കി ഭാഗം കൂടി തകര്‍ന്നുവീണാണ് ഡോക്ടര്‍ക്ക് പരിക്കേറ്റത്.<b ഡോക്ടര്‍ക്ക് തലയ്ക്കും കുട്ടിയ്ക്ക് കാലിനുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
DFSDFDF