കരിപ്പൂരിൽ നാല് കോടിരൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വർണക്കടത്ത് സംഘവും സ്വർണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പിടിയിലായി. 5151 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വർണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച പത്തൊന്‍പത് കാപ്‌സൂളുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. കാപ്‌സ്യൂളുകളായി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലും, കാർബോഡ് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
സ്വർണക്കടത്തുകാരായ ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തിലെ ഏഴ് പേരാണ് പിടിയിലായവരിൽ മറ്റുള്ളവർ. ഇതുകൂടാതെ മറ്റ് മൂന്ന് കേസുകളിലായി 1.4 കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണവും പൊലീസ് പിടിച്ചെടുത്തു.
വിവിധ കേസുകളിലായാണ് ഇന്ന് കരിപ്പൂരിൽ സ്വർണവേട്ട നടന്നത്. സസ്പൻസും ട്വീസ്റ്റു നിറഞ്ഞതായിരുന്നു ഇന്നലെ രാത്രിയിലും, പുലർച്ചയും ഉള്ള കരിപ്പൂർ പരിസരത്തെ സ്വർണ്ണ വേട്ട. കടത്തുകാരോടൊപ്പം ഇവരിൽ നിന്ന് സ്വർണം പൊട്ടിക്കാനെത്തുന്ന സംഘത്തെയും പൊലീസും കസ്റ്റംസും പിടികൂടി. ഇവരെ എയർപോർട്ടിന് പുറത്ത് നിന്നാണ് അറസ്റ്റുചെയ്തത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്വർണം പൊട്ടിക്കൽ സംഘമാണ് കരിപ്പൂരിൽ പിടിയിലാകുന്നത്.
എക്‌സറേ പരിശോധനയിലാണ് 19 കാപ്‌സൂളുകളായുള്ള സ്വർണ്ണം പിടികൂടിയത്. സ്വർണവുമായി എയർ പോർട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു കടത്തുകാരുടെ ശ്രമം. എന്നാൽ ഈ മൂന്ന് യാത്രക്കാരെ സംശയം തോന്നിയ ഉദ്യേഗസ്ഥർ എക്സ്റേയ്ക്കായി പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ ആറംഗ സംഘം ഉദ്യോഗസ്ഥരുടെ വാഹനത്തിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് തന്ത്രപരമായ പ്രതികളെ കീഴടക്കിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് യാത്രക്കാരിൽ നിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.
്ു്ി