ശിവശങ്കറിനെ പോലെ പിണറായിയും ഉടൻ അറസ്റ്റിലാവുമെന്ന് കെ സുധാകരൻ


ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്റ്റിലായതോടെ പിണറാ‌യി വിജയൻ ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണെന്നും ശിവശങ്കറിനെ പോലെ പിണറായിയും ഉടൻ അറസ്റ്റിലാവുമെന്നും സുധാകരൻ പറഞ്ഞു. അഴിമതി നടത്തിയി‌ട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ നൽകിയ അപ്പീല്‍ സർക്കാർ പിന്‍വലിക്കണമെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവാഴ്ച രാത്രിയാണ് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ്. ലൈഫ് മിഷന്‍ കോഴക്കേസിലെ ആദ്യ അറസ്റ്റാണിത്.

article-image

ryruy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed