കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; ഹോട്ടൽ‍ ഉടമ ഉൾ‍പ്പെടെ മൂന്ന് പേർ‍ കസ്റ്റഡിയിൽ‍


കാസർ‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തിൽ‍ ഹോട്ടൽ‍ ഉടമ ഉൾ‍പ്പെടെ മൂന്ന് പേർ‍ കസ്റ്റഡിയിൽ‍. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാർ‍വ്വതിയാണ്(19) ഭക്ഷ്യവിഷബാധയെ തുടർ‍ന്ന് മരിച്ചത്. സംഭവത്തെ തുടർ‍ന്ന് ബന്ധുക്കൾ‍ പൊലീസിൽ‍ പരാതി നൽ‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ കുഴിമന്തിയിൽ‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോർ‍ട്ട്.

ഉദുമയിലെ അൽ‍ റൊമൻസിയ ഹോട്ടലിൽ‍ നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ‍ ഉണ്ടാവുകയായിരുന്നു. തുടർ‍ന്ന് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ‍ വെച്ചായിരുന്നു അഞ്ജുശ്രീ മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു. ഭക്ഷണം കഴിച്ച വീട്ടിലെ മറ്റു അംഗങ്ങൾ‍ക്കും ആരോഗ്യ പ്രശ്‌നങ്ങൾ‍ ഉണ്ടായിരുന്നു. മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർ‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടിൽ‍ വന്നതായിരുന്നു. ഡിസംബർ‍ 31നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.

article-image

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed