ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാർ; നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് പഴയിടം


സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും പഴയിടം വ്യക്തമാക്കി. ഡിസംബറിൽ നടന്ന കായിക മേളയിൽ മാംസാഹാരം വിളമ്പിയിരുന്നുവെന്നും വിവാദം അനാവശ്യമാണെന്നും അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി.

“ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാൻ 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000−ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിൻ്റെ ഗുണം. എത്രസമയം വരെ നോൺ വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്.

കായികമേളയിൽ നമ്മുടെ ടീം തന്നെ നോൺ വെജ് വിളമ്പുന്നുണ്ട്. എന്നാൽ കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർ വെജിറ്റേറിയൻസ് ആയിരിക്കും. സാമ്പാർ വിളമ്പുന്നത് പോലെ ബീഫും ചിക്കനും വിളമ്പാനുള്ള ബജറ്റില്ല എന്നതാണ് സത്യം.”− പഴയിടം ചൂണ്ടിക്കാട്ടി.

article-image

tityiyi

You might also like

  • Lulu Exchange
  • Straight Forward

Most Viewed