വിവാദം: മോദിയുമായി രൂപസാദൃശ്യമുള്ള പാപ്പാഞ്ഞിയുടെ മുഖം നീക്കം ചെയ്തു


കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി ഒരുക്കിയ ഭീമൻ പാപ്പാഞ്ഞി രൂപത്തിന്‍റെ മുഖം നീക്കം ചെയ്തു. പാപ്പാഞ്ഞി രൂപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയു‌ണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ നടപടി. ഇരുമ്പ് ചട്ടക്കൂടിന് മുകളിൽ സ്ഥാപിച്ചിരുന്ന മുഖത്തിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള നടപടികൾ സംഘാടകർ ആരംഭിച്ചു. മിനുക്കുപണികൾ നടത്തി പുതിയ രൂപത്തിലും ഭാവത്തിലും പാപ്പാഞ്ഞി മുഖം ഉടൻ തിരികെ സ്ഥാപിക്കാനാണ് ഇവരുടെ നീക്കം.

ബുധനാഴ്ച വൈകിട്ടാണ് പാപ്പാഞ്ഞി രൂപത്തിന്‍റെ മുഖം സ്ഥാപിച്ചത്. പാപ്പാഞ്ഞി രൂപത്തിന് മോദിയുടെ മുഖവുമായി സാമ്യമുണ്ടെന്ന ആരോപണം വ്യാഴാഴ്ച രാവിലെ ബിജെപി പ്രവർത്തകർ ഉന്നയിച്ചത്. പ്രതിഷേധത്തെത്തുടർന്ന് പാപ്പാഞ്ഞി രൂപത്തിന്‍റെ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

article-image

eryyt

You might also like

  • Straight Forward

Most Viewed