ഇപി വിഷയം പി ബി ചർച്ച ചെയ്തിട്ടില്ല: സീതാറാം യെച്ചൂരി

ഇപി ജയരാജനെതിരായ ആരോപണം സിപിഐഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം പിബിയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ വിഷയങ്ങളില്‍ അവിടെ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
സിപിഐഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ജോഡോ യാത്ര കോണ്‍ഗ്രസിന്റെ യാത്രയാണ്. സിപിഐഎം നേതാക്കള്‍ പങ്കെടുക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയത്. മുന്‍ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണം. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് അനുമതി തേടിയത്. ഇതിന്റെ ഫയല്‍ സര്‍ക്കാരിന് കൈമാറി. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാകൂ.
വൈദീകം റിസോര്‍ട്ടിന് പിന്നിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് വിജിലന്‍സ് ഇടപെടല്‍. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ പി ജയരാജന്‍ സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂര്‍ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും പരാതിയില്‍ പറയുന്നു.
dfsf