മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതായി ഗഡ്കരി


പാർലമെന്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുകയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഈ വാഗ്ദാനത്തിൽ നിന്നും അദ്ദേഹം പിന്മാറിയെന്നും ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും റോഡ് നിർമാണത്തോട് സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും ഗഡ്കരി പറഞ്ഞു. 

രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരിയുടെ പ്രതികരണം.പെട്രോൾ വില വർധനവിൽ മന്ത്രി ഹർദീപ് സിങ് പുരിയും പ്രതികരണം നടത്തി. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും പെട്രോളിന് മേലുള്ള വാറ്റ് ഒഴിവാക്കാൻ തയാറായില്ലെന്നും ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി.      

article-image

465e456e4

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed