കാസർഗോഡ് മഞ്ചേശ്വരത്ത് ഒമ്പത് വയസുകാരി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ ബന്ധുക്കൾ


കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞത്. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

article-image

രകുപര

You might also like

  • Lulu Exchange
  • Straight Forward

Most Viewed