മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്താണ് തന്നെ ചികിത്സിച്ച ഡോക്ടറുടെ പേർ എഴുതിവച്ച് കഴിഞ്ഞമാസം തൂങ്ങിമരിച്ചത്.
മുടി കൊഴിച്ചിലിന് പരിഹാരം തേടി 2014ലാണ് യുവാവ് കോഴിക്കോട്ടേ ക്ലീനിക്കിൽ ചികിത്സ തേടിയത്. ഡോക്ടർ ഗുളികയും മരുന്നും നൽകി. എന്നാൽ ഇത് കഴിച്ചതിന് ശേഷം ശരീരത്തിലെ രോമങ്ങളും പുരികവും വരെ കൊഴിയാൻ തുടങ്ങിയെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പ്രശ്നം മാറുമെന്ന് വിശ്വസിച്ച് പലതവണ ഡോക്‌ടറുടെയടുത്ത് ചെന്നു. അപ്പോഴൊക്കെ വീണ്ടും മരുന്നുകൾ നൽകുകയായിരുന്നു. പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും മുടി കൊഴിച്ചിലിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2020 വരെയാണ് യുവാവ് ഡോക്‌ടറുടെയടുത്ത് ചികിത്സ തേടിയതെന്നാണ് വിവരം. അതേസമയം, ശരിയായ ചികിത്സയാണ് പ്രശാന്തിന് നൽകിയതെന്നും, വട്ടത്തിൽ മുടി കൊഴിയുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നുമാണ് ചികിത്സിച്ച ഡോ. റഫീഖിന്റെ പ്രതികരണം. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അത്തോളി പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം പറഞ്ഞു.
r8t6iotio