വർക്കലയിൽ തീപിടുത്തത്തിൽ റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു


വർക്കലയിൽ വൻ തീപിടുത്തം. ടൂറിസം മേഖലയായ ക്ലിഫിനു  സമീപത്തുള്ള പുക്നിലാല എന്ന റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു മുറികളുള്ള റിസോർട്ടിൽ ഒരു മുറിയിൽ ശരത് ചന്ദ്രൻ(75) എന്നയാൾ കിടന്നുറങ്ങുകയായിരുന്നു. തീ പടരുന്നത് കണ്ട് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. പൂർണ്ണമായും തടിയിലും ,പ്ലാസ്റ്റിക്ക് നിർമ്മിത ഷീറ്റുകളും ഉപയോഗിച്ചുള്ള മേൽക്കൂരകളും ആയതിനാൽ തീ പെട്ടെന്ന് പടർന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിൽ റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു.

റിസോർട്ടിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനം എത്തിച്ചേരുന്നതിന് കാലതാമസം നേരിട്ടു. ക്ലിഫ് മേഖലയിലെ റിസോർട്ടുകളിലേക്ക് എത്തിച്ചേരുന്ന വഴികളെല്ലാം ഇടുങ്ങിയ വഴികൾ ആയതിനാൽ ഇത്തരം അടിയന്തര സന്ദർഭങ്ങളിൽ ഉപയോഗപ്രദമാക്കുന്നതിന് വേണ്ടി ഫയർ ഹൈഡ്രൻഡുകൾ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഫയർഫോഴ്സ് വർക്കല നഗരസഭയെ ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല എന്ന പരാതിയും അഗ്നിശമന സേനാ വിഭാഗം ഉന്നയിച്ചു. രാത്രി 12.30 യാണ് തീപിടുത്തം ഉണ്ടായത് .

article-image

ftifg

You might also like

  • Lulu Exchange
  • Straight Forward

Most Viewed