വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിൽ കേരളം വീണ്ടും ഒന്നാമത്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. സൂചികയിൽ തമിഴ്‌നാട് പിന്നിലേക്ക് പോവുകയും ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നേറുകയും ചെയ്തു. 2017−18 വർഷങ്ങളെ അപേക്ഷിച്ച് കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2020−21 വർഷങ്ങളിൽ ലെവൽ 2 (സ്‌കോർ 901−950) ലേക്ക് ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷം ലെവൽ രണ്ടിൽ കേരളത്തിനും പഞ്ചാബിനുമൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് ഈ വർഷം ലെവൽ മൂന്നിലേക്ക് താഴുകയാണ് ചെയ്തത്.
2019−20 വർഷങ്ങളെ അപേക്ഷിച്ച് 12 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2020−21ൽ ലെവൽ മൂന്നിലേക്ക് ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ദാദ്ര നാഗർഹവേലി, ദാമൻ ദിയു, ഹരിയാന, തമിഴ്‌നാട്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ, ലക്ഷദ്വീപ്, ഡെൽഹി, ഒഡീഷ എന്നിവയാണ് ലെവൽ മൂന്നിലേക്ക് ഉയർന്നത്. എന്നാൽ അരുണാചൽപ്രദേശ് മാത്രമാണ് ലെവൽ ഏഴിലുള്ളത് (651−700).
drtu