വാട്‌സാപ്പ് പ്രവർത്തന രഹിതമായി


കഴിഞ്ഞ ഒരുമണിക്കൂറായി വാട്‌സാപ്പ് പ്രവർ‍ത്തന രഹിതമായിരുന്നു. ഇന്ത്യയുൾ‍പ്പെടെ നിരവധി രാജ്യങ്ങളിൽ‍ വാട്‌സാപ്പ് ഹാങ്ങായി. വാട്ട്സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോർ‍ട്ടുകൾ‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുന്നു.

ചില രാജ്യങ്ങളിലെ ഉപയോക്താക്കൾ‍ക്കു വാട്ട്സ്ആപ്പിൽ‍ ടെക്സ്റ്റ് സന്ദേശങ്ങൾ‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മുൻകാലങ്ങളിലേത് പോലെ വാട്ട്സ്ആപ്പിന്റെ തകരാർ‍ നേരിട്ട് ട്വിറ്ററിൽ‍ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായി.

പടിഞ്ഞാറൻ യൂറോപ്പിലാണ് വാട്‌സാപ്പിന് സാരമായ തകരാർ‍ അനുഭവപ്പെട്ടത്. അമേരിക്ക ഉൾ‍പ്പടെയുള്ള സ്ഥലങ്ങളിലും വാട്‌സാപ്പ് സേവനങ്ങൾ‍ തടസപ്പെട്ടു. വാട്ട്സ്ആപ്പിന്റെ സാങ്കേതികതകരാർ‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രശ്‌നമായി മാറി.

article-image

afgg

You might also like

Most Viewed