തൊടുപുഴയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ‍ വെട്ടേറ്റു മരിച്ച നിലയിൽ‍ കണ്ടെത്തി


തൊടുപുഴയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ‍ വെട്ടേറ്റു മരിച്ച നിലയിൽ‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കൽ‍ സിറ്റി മീനാംകുടിയിൽ‍ ജോബിൻ (44) ആണ് മരിച്ചത്. തടിപ്പണി തൊഴിലാളിയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിനെ തുടർ‍ന്ന് ജോബിൻ വീട്ടിൽ‍ തനിച്ചായിരുന്നു താമസം. ഇന്നു രാവിലെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയൽ‍വാസിയാണ് വെട്ടേറ്റു രക്തത്തിൽ‍ കുളിച്ച നിലയിൽ‍ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

കാളിയാർ‍ സിഐ എച്ച്.എൽ‍ ഹണിയുടെ നേതൃത്വത്തിൽ‍ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ജോലിക്ക് ശേഷം ജോബിനും സുഹൃത്തുമായി മദ്യലഹരിയിൽ വാക്കേറ്റമുണ്ടായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.

തൊടുപുഴ ഡിവൈഎസ്പി എം.ആർ‍.മധുബാബു ഉൾ‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ‍ സ്ഥലത്തെത്തി. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ്മോർ‍ട്ടത്തിനായി ആശുപത്രിയിലേക്ക്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ‍ ശേഖരിച്ചു.

article-image

നകപവനക

You might also like

Most Viewed