കേരളത്തിനെ നടുക്കി നരബലി; കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി കൊന്നു

കേരളത്തിൽ നരബലി നടത്തിയതായി സൂചന. തിരുവല്ല സ്വദേശികളായ ഭഗവന്ത്−ലൈല ദമ്പതികൾക്കായി സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയാണ് കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഇവരെ കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
കടവന്ത്രയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിച്ചത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ോോൂബാേൂബ