സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ പന്ത്രണ്ടുകാരന് പീഡനം


തിരുവല്ലയിലെ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ പന്ത്രണ്ടുകാരന് പീഡനം. 15 വയസ് പ്രായം വരുന്ന സീനിയര്‍ വിദ്യാര്‍ഥികളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
 
ഇന്ന് രാവിലെ കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ഹോസ്റ്റലില്‍ ചേര്‍ത്ത ശേഷം കുട്ടിയില്‍ വന്ന മാറ്റങ്ങള്‍ കണ്ട് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവം പറഞ്ഞത്. ചിരിക്കുകയും കളിക്കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
 
15 വയസ് പ്രായം വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. അമ്മയുടെ സഹോദരിയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
 
ദേഹത്ത് മര്‍ദ്ദിച്ച പാടുകള്‍ കണ്ട് ചോദിച്ചപ്പോള്‍ വീണുപരിക്കേറ്റെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ഭീഷണിയെ തുടര്‍ന്നാണ് കുട്ടി നുണ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.കുട്ടിയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി സിഡബ്ല്യൂസിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed