കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിനു അനുമതി നൽകി സോണിയ ഗാന്ധി


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു ശശി തരൂർ സോണിയ ഗാന്ധിയെ കണ്ടിരുന്നു. രാഹുൽ‍ ഗാന്ധി മത്സരിച്ചേക്കില്ലെന്നും സോണിയ അറിയിച്ചതായാണ് വിവരം. രാഹുൽ‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കിൽ‍ മത്സരിക്കാൻ തരൂർ‍ താൽ‍പര്യം പ്രകടിപ്പിച്ചിരുന്നു. 

പൊതു സ്വീകാര്യനായ സ്ഥാനാർഥിയാകാനുള്ള നീക്കത്തിന്‍റെ ഭാഗമായി തരൂർ‍  പല നേതാക്കളോടും സംസാരിച്ചിരുന്നു.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താൽപര്യമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

article-image

hcbcf j

You might also like

  • Lulu Exchange
  • Straight Forward

Most Viewed