തമിഴ്‌നാട് അരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു

തമിഴ്‌നാട് അരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. സേന്തമംഗലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം. രാവിലെ 6.15ഓടെയാണ് വിദ്യാർഥികളുമായി പോകുമ്പോഴാണ് തീപടർന്നത്. ഈ സമയം നാലുകുട്ടികൾ ബസിലുണ്ടായിരുന്നു. ഇരുചക്രയാത്രക്കാരനാണ് ബസിന്റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇയാൾ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തീപടർന്നതോടെ വിദ്യാർഥികൾ പരിഭ്രാന്തരായി. എന്നാൽ ഇവരെ പെട്ടന്ന് തന്നെ ബസിൽനിന്ന് പുറത്തിറയ്ക്കിയതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർഥികൾക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്.
ഫയർഫോഴ്‌സ് എത്തി 7.30−യോടെയാണ് തീഅണച്ചത്. ജ്യോതി നഗറിലെ സ്വകാര്യ സ്‌കൂൾ ബസിനാണ് തീപിടിച്ചത്. ഇലക്ട്രിക്കൽ സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ വാഹനവകുപ്പ് അന്വേഷണം തുടങ്ങി.
vkb