ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെ കല്ലേറ്; അക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
കല്ലേറിൽ വീടിന്‍റെ ജനൽചില്ലകൾ തകർന്നു. സംഭവം നടക്കുമ്പോൾ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണ് നടന്നതെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ രാഷ്ട്രീയ ആക്രമണമാണിത്.നേരത്തെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു.
